ഇറാനെ തകർക്കാൻ ഒറ്റരാത്രി, ‘പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കാൻ നാലു മണിക്കൂർ
താൽക്കാലിക വെടിനിർത്തൽ; യുഎസ് നിർദേശങ്ങൾ തള്ളി ഇറാൻ താൽക്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദേശങ്ങൾ തള്ളി ഇറാൻ. തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച്
Apr 7, 2026, 07:20 IST
താൽക്കാലിക വെടിനിർത്തൽ; യുഎസ് നിർദേശങ്ങൾ തള്ളി ഇറാൻ താൽക്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദേശങ്ങൾ തള്ളി ഇറാൻ. തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന നിലപാട് അവർ ആവർത്തിച്ചു.
യുദ്ധത്തിൽ തകർന്നവ പുനർനിർമിക്കണം. മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കായി ഒരു പ്രോട്ടോക്കോൾ തയാറാക്കണമെന്നും ഉപരോധങ്ങൾ നീക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.
ഹോർമുസ് തുറക്കാൻ 10 ദിവസം അനുവദിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കുകയാണ്. യുഎസ് നിർദേശത്തിനു വഴങ്ങിയില്ലെങ്കിൽ ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.