ഹോർമുസിൽ തങ്ങൾക്കും പരമാധികാര അവകാശങ്ങളുണ്ടെന്ന് ഒമാൻ

 

 ഹോർമുസിൽ തങ്ങൾക്കും പരമാധികാര അവകാശങ്ങളുണ്ടെന്ന് ഒമാൻ. ഹോർമുസ് ഭാവിയിൽ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ചർച്ചകൾ പൂർത്തിയാക്കി. 

ഇറാൻ - അമേരിക്ക ധാരണ പാലിച്ച്, സ്വതന്ത്രവും സുരക്ഷിതവുമായ നാവിക ഗതാഗതം ഒരുക്കും. വിവിധ സേവനങ്ങളും അതിനാവശ്യമായ ചെലവും ചർച്ച ചെയ്തെന്നും ഒമാൻ - ഇറാൻ സംയുക്ത പ്രസ്താവനയിൽ പറയുന്നു.