ഗള്‍ഫ് തീരത്തോട് ചേര്‍ന്ന് എണ്ണക്കപ്പലിന് തീപിടിച്ചു; കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും യുഎഇ നാഷണല്‍ ഗാര്‍ഡ് രക്ഷിച്ചു

കോസ്റ്റ് ഗാര്‍ഡിന്റെ പ്രത്യേക വിദഗ്ദ്ധ സംഘം കപ്പല്‍ കണ്ടെത്തി ഇതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിക്കുകയായിരുന്നു.

 

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാഷണല്‍ ഗാര്‍ഡ് അറിയിച്ചു.

അറേബ്യന്‍ ഉള്‍ക്കടലില്‍ ഗള്‍ഫ് തീരത്തോട് ചേര്‍ന്ന് എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലെ 22 ജീവനക്കാരെയും യുഎഇ നാഷണല്‍ ഗാര്‍ഡ് രക്ഷപ്പെടുത്തി. കപ്പലില്‍ പെട്ടെന്ന് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ലഭിച്ച അടിയന്തര സന്ദേശത്തിന് പിന്നാലെയാണ് യുഎഇ കോസ്റ്റ് ഗാര്‍ഡ് വിഭാഗം വന്‍ ദുരന്തം ഒഴിവാക്കിയത്. കോസ്റ്റ് ഗാര്‍ഡിന്റെ പ്രത്യേക വിദഗ്ദ്ധ സംഘം കപ്പല്‍ കണ്ടെത്തി ഇതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിക്കുകയായിരുന്നു.


കപ്പലിലെ 22 ജീവനക്കാര്‍ക്കും ആവശ്യമായ പ്രഥമശുശ്രൂഷ നല്‍കി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാഷണല്‍ ഗാര്‍ഡ് അറിയിച്ചു.