ചര്‍ച്ച ചെയ്യാനുള്ള കഴിവില്ലായ്മ കാരണമാണ് ഒബാമ ഇറാനെ ആക്രമിക്കുന്നതെന്ന പഴയ ട്രംപിന്റെ കുറിപ്പ് ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

ഇതു ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍മീഡിയ

 

അന്ന് യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇറാനെതിരായ നീക്കത്തെ വിമര്‍ശിച്ചായിരുന്നു ട്രംപ് പ്രതികരിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച എക്സ് കുറിപ്പ് ചര്‍ച്ചയാകുന്നു. ഇറാനെതിരായ നിലവിലെ നീക്കത്തിന് വിരുദ്ധമായ നിലപാടാണ് ട്രംപിന്റെ അന്നത്തെ കുറിപ്പിലുള്ളത്.
അന്ന് യുഎസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇറാനെതിരായ നീക്കത്തെ വിമര്‍ശിച്ചായിരുന്നു ട്രംപ് പ്രതികരിച്ചത്. ചര്‍ച്ച ചെയ്യാനുള്ള കഴിവില്ലായ്മ കാരണമാണ് ഒബാമ ഇറാനെ ആക്രമിക്കുന്നതെന്നായിരുന്നു ട്രംപ് പറഞ്ഞത്. 'പ്രസിഡന്റായ ബരാക് ഒബാമയ്ക്ക് ശരിയായ രീതിയില്‍ വിഷയങ്ങളെ ചര്‍ച്ചചെയ്യാനുള്ള കഴിവില്ല, അതിന്റെ പേരിലാണ് ഇറാനെതിരെ നീങ്ങുന്നത്. അത് താന്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു' എന്നായിരുന്നു 2013 നവംബര്‍ 11ന് അദ്ദേഹം പങ്കുവെച്ച കുറിപ്പ്.

2012ല്‍ സമാന രീതിയിലുള്ള മറ്റൊരു കുറിപ്പും ട്രംപ് പങ്കുവെച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി ഒബാമ ഇറാന്‍ കാര്‍ഡ് ഇറക്കുകയാണെന്നും റിപ്പബ്ലിക്കുകാര്‍ അതില്‍ ജാഗ്രത പാലിക്കണമെന്നുമായിരുന്നു അത്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്, അതായത് 2012 ഒക്ടോബര്‍ 22നായിരുന്നു ഈ കുറിപ്പ്.

ഇതു ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍മീഡിയ