താല്‍ക്കാലിക വെടിനിര്‍ത്തലല്ല; ഇറാന്‍ വിഷയത്തില്‍ ശാശ്വത സമാധാനമാണ് വേണ്ടതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

ദീര്‍ഘകാലം നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷമാണ് മേഖലയ്ക്ക് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകുന്ന താത്കാലിക പരിഹാരങ്ങളല്ല ആവശ്യമെന്നും അദേഹം പറഞ്ഞു.

താല്‍ക്കാലിക വെടിനിര്‍ത്തലല്ല , ഇറാന്‍ വിഷയത്തില്‍ ശാശ്വത സമാധാനമാണ് വേണ്ടതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. ഒരു ഇംഗ്ലിഷ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകുന്ന താത്കാലിക പരിഹാരങ്ങളല്ല ആവശ്യമെന്നും അദേഹം പറഞ്ഞു. 

അതിനാല്‍, ദീര്‍ഘകാലം നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷമാണ് മേഖലയ്ക്ക് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാഷിംഗ്ടനും ഇറാനും തമ്മിലുള്ള ചര്‍ച്ചകളെ പോലെ, ജിസിസി തലത്തിലും സമാധാന ചര്‍ച്ചകള്‍ നടക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ആവശ്യപ്പെട്ടു.