ശ​ത്രു​ക്ക​ളു​ടെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്ക​ണം : യു​ക്രെ​യ്നി​ൽ പോ​രാ​ടു​ന്ന ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​ർ​ക്ക് ചാ​വേ​ർ നി​ർ​ദേ​ശം ന​ൽ​കി കിം ​ജോം​ഗ് ഉ​ൻ

യു​ക്രെ​യ്നി​ൽ റ​ഷ്യ​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​ർ യു​ദ്ധ​ക്ക​ള​ത്തി​ൽ വെ​ച്ച് ശ​ത്രു​ക്ക​ളു​ടെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ സ്വ​യം ജീ​വ​നൊ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് സ്ഥി​രീ​ക​രി​ച്ച് ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ.

 

പ്യോം​ഗ്‌​യാം​ഗ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​ർ യു​ദ്ധ​ക്ക​ള​ത്തി​ൽ വെ​ച്ച് ശ​ത്രു​ക്ക​ളു​ടെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ സ്വ​യം ജീ​വ​നൊ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് സ്ഥി​രീ​ക​രി​ച്ച് ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ. യു​ക്രെ​യ്നി​ൽ കൊ​ല്ല​പ്പെ​ട്ട ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​രു​ടെ സ്മ​ര​ണ​യ്ക്കാ​യി പ്യോം​ഗ്യാം​ഗി​ൽ നി​ർ​മി​ച്ച സ്മാ​ര​ക​ത്തി​ൻറെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് കിം ​ഈ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്തി​ൻറെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ യു​ദ്ധ​ക്ക​ള​ത്തി​ൽ വെ​ച്ച് സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കാ​ൻ മ​ടി​ക്കാ​ത്ത സൈ​നി​ക​രെ കിം ​ജോം​ഗ് ഉ​ൻ ത​ൻറെ പ്ര​സം​ഗ​ത്തി​ൽ പ്ര​ശം​സി​ച്ചു. യാ​തൊ​രു പ്ര​തി​ഫ​ല​വും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് അ​വ​ർ വീ​ര​മൃ​ത്യു വ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
2024-ൽ ​റ​ഷ്യ​ൻ പ്ര​സി​ഡ​ൻറ് വ്ളാ​ദ്‌​മി​ർ പു​ടി​നു​മാ​യി കിം ​ഒ​പ്പി​ട്ട പ്ര​തി​രോ​ധ ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ഏ​ക​ദേ​ശം 10,000-ത്തോ​ളം സൈ​നി​ക​രെ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ റ​ഷ്യ​യെ സ​ഹാ​യി​ക്കാ​ൻ അ​യ​ച്ച​ത്.