ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് ടോള്‍ ഈടാക്കില്ല, ഇന്ത്യയിലേക്കുള്ള കപ്പലുകളെ കടലിടുക്ക് കടക്കാന്‍ സഹായിക്കാമെന്നും ഇറാന്‍

ഇറാനും ഇന്ത്യയും ഒരേ താല്‍പ്പര്യങ്ങള്‍ പങ്കിടുന്നവരാണെന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇരു രാജ്യങ്ങളും ശക്തമായ ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

ഇന്ത്യയുമായി നല്ല ബന്ധമാണെന്നും ഇന്ത്യയിലേക്കുള്ള കപ്പലുകളെ നാവിഗേഷനില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇറാന്‍ പറഞ്ഞു. 

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായി തടയുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യക്ക് വാഗ്ദാനവുമായി ഇറാന്‍. ഇന്ത്യയുമായി നല്ല ബന്ധമാണെന്നും ഇന്ത്യയിലേക്കുള്ള കപ്പലുകളെ നാവിഗേഷനില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇറാന്‍ പറഞ്ഞു. 

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് ടോള്‍ ഈടാക്കുമെന്ന വാര്‍ത്തയും ഇറാന്‍ നിഷേധിച്ചു. ഇറാനും ഇന്ത്യയും ഒരേ താല്‍പ്പര്യങ്ങള്‍ പങ്കിടുന്നവരാണെന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇരു രാജ്യങ്ങളും ശക്തമായ ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി പത്രസമ്മേളനത്തില്‍ പറഞ്ഞു.