48 മണിക്കൂറില്‍ ഒരു കപ്പലും കടലിടുക്ക് കടന്നിട്ടില്ല, ഹോര്‍മുസ് ഉപരോധം സമ്പൂര്‍ണമെന്ന് അമേരിക്ക

രണ്ട് ദിവസത്തിനകം ഇറാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം നിലനില്‍ക്കെ ഹോര്‍മൂസില്‍ അമേരിക്കയുടെ നാവിക ഉപരോധം തുടരുന്നത് കല്ലുകടിയാണ്.

 

48 മണിക്കൂറിനുള്ളില്‍ ഒറ്റ കപ്പലും ഹോര്‍മുസ് കടലിടുക്ക് കടന്നിട്ടില്ലെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ വാദം

 ഹോര്‍മുസ് ഉപരോധം 2 ദിവസം പൂര്‍ത്തിയാകുമ്പോള്‍ സമ്പൂര്‍ണമെന്ന അവകാശ വാദവുമായി അമേരിക്ക. ഇക്കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഒറ്റ കപ്പലും ഹോര്‍മുസ് കടലിടുക്ക് കടന്നിട്ടില്ലെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ വാദം. ഹോര്‍മൂസ് ഉപരോധത്തിന് വേണ്ടി മാത്രം 10000 സൈനികരെ വിന്യസിച്ചതായും 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തില്‍ പങ്കാളികളായതായും അവകാശപ്പെട്ട യു എസ് സെന്‍ട്രല്‍ കമാന്‍ഡ്, ഇവിടെയെത്തിയ കപ്പലുകളെ മടക്കി അയച്ചെന്നും വ്യക്തമാക്കി.

രണ്ട് ദിവസത്തിനകം ഇറാനുമായി സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം നിലനില്‍ക്കെ ഹോര്‍മൂസില്‍ അമേരിക്കയുടെ നാവിക ഉപരോധം തുടരുന്നത് കല്ലുകടിയാണ്. എന്നാല്‍ ഉപരോധം ഇതുവരെയും സംഘര്‍ഷത്തിലേക്ക് നീങ്ങാത്തത് ആശ്വാസകരമാണ്.