ഇനി ഒരു കപ്പലും കടത്തിവിടുകയില്ല ; ഹോര്‍മുസില്‍ ഉപരോധം തുടങ്ങി അമേരിക്ക

ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

 

ഇറാന് നല്‍കിയ സമയപരിധി അവസാനിച്ചതോടെയാണ് അമേരിക്ക ഉപരോധം ആരംഭിച്ചത്.

ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് അമേരിക്ക നോട്ടീസ് നല്‍കി തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഉപരോധം ലംഘിക്കുന്ന കപ്പലുകള്‍ പിടിച്ചെടുക്കുകയോ ഇടപെടുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. യുകെ മാരിടൈം ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ ഹോര്‍മുസ് തുറന്നില്ലെങ്കില്‍ മുഴുവന്‍ ഗതാഗതവും ഉപരോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന് നല്‍കിയ സമയപരിധി അവസാനിച്ചതോടെയാണ് അമേരിക്ക ഉപരോധം ആരംഭിച്ചത്.

ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും എത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകളെയും തടയുമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പാകിസ്ഥാനില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനെ സാമ്പത്തികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഈ കടുത്ത നീക്കത്തിലേക്ക് കടന്നത്.

അമേരിക്കയുടെ നീക്കത്തിനെതിരെ അതീവ ഗുരുതരമായ മുന്നറിയിപ്പുമായി ഇറാന്‍ സൈന്യവും റെവല്യൂഷണറി ഗാര്‍ഡ്സും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ തുറമുഖങ്ങള്‍ ഭീഷണി നേരിട്ടാല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെയും ഒമാന്‍ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.