നൈജീരിയയിൽ ചാവേർ ആക്രമണം ; 23 പേർ കൊല്ലപ്പെ‌ട്ടു,  നൂ​​റി​​ലേ​​റെ പേ​​ർ​​ക്കു പ​​രി​​ക്ക് 

 

 മ​​​യ്ദു​​​ഗു​​​രി: വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ൽ ചാ​​വേ​​ർ സ്ഫോ​​ട​​ന​​ത്തി​​ൽ 23 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. നൂ​​റി​​ലേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.
ബോ​​ർ​​നോ സം​​സ്ഥാ​​ന​​ത്തി​​ൻറെ ത​​ല​​സ്ഥാ​​ന​​മാ​​യ മ​​യ്ദു​​ഗു​​രി ന​​ഗ​​ര​​ത്തി​​ൽ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണ​​മെ​​ന്ന് ബോ​​ർ​​നോ പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

പ്ര​​ധാ​​ന മാ​​ർ​​ക്ക​​റ്റി​​ലും യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് മ​​യ്ദു​​ഗു​​രി ടീ​​ച്ചിം​​ഗ് ഹോ​​സ്പി​​റ്റ​​ലി​​ൻറെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ലും ഉ​​ൾ​​പ്പെ​​ടെ ജ​​ന​​ക്കൂ​​ട്ടം ത​​ടി​​ച്ചു​​കൂ​​ടി​​യ മൂ​​ന്നി​​ട​​ത്താ​​യി​​രു​​ന്നു ഒ​​രേ​​സ​​മ​​യം സ്ഫോ​​ട​​ന​​മു​​ണ്ടാ​​യ​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ൻറെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഒ​​രു ഗ്രൂ​​പ്പും ഏ​​റ്റെ​​ടു​​ത്തി​​ട്ടി​​ല്ല. ബോ​​ക്കോ ഹ​​റാം ഭീ​​ക​​ര​​രാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നാ​​ണ് നി​​ഗ​​മ​​നം. 2009 മു​​ത​​ൽ ബോ​​ക്കോ ഹ​​റാം ഭീ​​ക​​ര​​ർ നൈ​​ജീ​​രി​​യ​​യി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.