രണ്ടര വർഷത്തിനിടെ മോദി നടത്തിയത് 38 വിദേശ യാത്രകള്‍; ചെലവ് 258 കോടി
2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ സന്ദർശനത്തിനായാണ് 258 കോടി രൂപ ചെലവഴിച്ചത്
Mar 21, 2025, 10:27 IST

2023 ജൂണിൽ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനമായിരുന്നു ഏറ്റവും ചെലവേറിയത്
ന്യൂഡല്‍ഹി: രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി ചെലവായത് 258 കോടി രൂപ. 2022 മെയ് മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ സന്ദർശനത്തിനായാണ് 258 കോടി രൂപ ചെലവഴിച്ചത്. 2023 ജൂണിൽ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനമായിരുന്നു ഏറ്റവും ചെലവേറിയത്. ഈ യാത്രയ്ക്ക് വേണ്ടിയാണ് 22 കോടിയിലധികം രൂപയാണ് ചെലവായത്. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ രാജ്യസഭയിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രയുടെ വിവരങ്ങൾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭയിൽ അവതരിപ്പിച്ചു. ഹോട്ടൽ താമസം, കമ്മ്യൂണിറ്റി സ്വീകരണങ്ങൾ, ഗതാഗതം, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടെ ഓരോ സന്ദർശനത്തിനുമുള്ള ചെലവുകളുടെ വിവരങ്ങൾ നൽകണമെന്ന് ഖര്‍ഗെ ആവശ്യപ്പെട്ടു.