ചെലവ് കൂടുതൽ ; ന്യൂസിലാൻഡിൽ നിന്നും യുവാക്കൾ പലായനം ചെയ്യുന്നതായി റിപ്പോർട്ട്
വെല്ലിങ്ടൺ: ജീവിതച്ചെലവ് കൂടുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തതോടെ ന്യൂസിലാൻഡിൽ നിന്നും യുവാക്കൾ പലായനം ചെയ്യുന്നു. 2024ൽ ജൂൺ വരെയുള്ള കണക്ക് പ്രകാരം 1,31,200 പേരാണ് ന്യൂസിലാൻഡ് വിട്ടത്. പലായനത്തിന്റെ കണക്കിൽ റെക്കോഡാണിത്.
Sep 5, 2024, 20:06 IST

വെല്ലിങ്ടണിൽ താമസിക്കുന്ന ജെസീക്ക ചോങ് എന്ന യുവതി അൽ ജസീറയോട് നടത്തിയ പ്രതികരണം ന്യൂസിലാൻഡിലെ പലായനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഓക്ക്‍ലാൻഡിൽ താമസിക്കുന്ന ജെസീക്ക പിറന്നാൾ ആഘോഷത്തിനായി സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് അവരിൽ പലരും ഇപ്പോൾ രാജ്യത്തില്ലെന്ന് മനസിലാക്കിയത്.
മെച്ചപ്പെട്ട അവസരം തേടി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അവരെല്ലാം രാജ്യം വിട്ടിരുന്നു. താനും അധികകാലം ന്യൂസിലാൻഡിൽ നിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യു.കെയിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലാണെന്നുമാണ് ജെസീക്ക അൽ ജസീറയോട് പറഞ്ഞത്.