ന്യൂസിലാൻഡിൽ താമസാനുമതി നിയമങ്ങളിൽ മാറ്റം; കുട്ടികളുടെ വിസാ പദവിക്കും പ്രാധാന്യം

ന്യൂസിലാൻഡിൽ സ്ഥിരതാമസാനുമതിക്കായി അപേക്ഷിക്കുന്ന കുടുംബങ്ങളെ ബാധിക്കുന്ന പുതിയ കുടിയേറ്റ നിയമമാറ്റം നവംബർ 12 മുതൽ പ്രാബല്യത്തിൽ വരും. ആശ്രിതരായ കുട്ടികൾക്ക് രാജ്യത്ത്

 

ന്യൂസിലാൻഡ് : ന്യൂസിലാൻഡിൽ സ്ഥിരതാമസാനുമതിക്കായി അപേക്ഷിക്കുന്ന കുടുംബങ്ങളെ ബാധിക്കുന്ന പുതിയ കുടിയേറ്റ നിയമമാറ്റം നവംബർ 12 മുതൽ പ്രാബല്യത്തിൽ വരും. ആശ്രിതരായ കുട്ടികൾക്ക് രാജ്യത്ത് നിയമപരമായ താമസപദവി ഇല്ലാത്ത സാഹചര്യത്തിൽ മാതാപിതാക്കൾക്കും മറ്റ് ആശ്രിത അപേക്ഷകർക്കും സ്ഥിരതാമസാനുമതി ലഭിക്കുന്നതിനെ പുതിയ വ്യവസ്ഥ ബാധിച്ചേക്കും.

കുടുംബാംഗങ്ങളോടൊപ്പം ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഈ മാറ്റം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് കുട്ടികളുടെ വിസ കാലാവധി കഴിഞ്ഞിട്ടുണ്ടോ, താമസാനുമതി നിയമപരമായി നിലനിൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണം. കുട്ടികളുടെ ഇമിഗ്രേഷൻ പദവിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ മാതാപിതാക്കളുടെ താമസാനുമതി അപേക്ഷയിലും പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.

ന്യൂസിലാൻഡിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും രേഖകൾ പരിശോധിക്കണം. കുട്ടികളുടെ വിസ പുതുക്കൽ, താമസാനുമതി, അപേക്ഷാ നടപടികൾ എന്നിവയിൽ വീഴ്ച വരാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനകം അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും പുതിയ വ്യവസ്ഥ തങ്ങളുടെ അപേക്ഷയെ എങ്ങനെ ബാധിക്കുമെന്ന് ഔദ്യോഗിക ഇമിഗ്രേഷൻ വകുപ്പിൽനിന്ന് അന്വേഷിക്കുന്നത് ഉചിതമാണ്.