ന്യൂയോർക്കിൽ കനത്ത മഞ്ഞുവീഴ്ച

 
ന്യൂയോർക്ക്: ന്യൂയോർക്കിന്റെ പല കൗണ്ടികളിലും കനത്ത മഞ്ഞ് വീഴ്ച്ച. മഞ്ഞ് വീഴ്ച്ചയെ തുടർന്ന് ഭൂരിഭാഗം പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എറി, അലിഗനി, ചൗതൗക്വ, കറ്റാർഗസ്, ജനീസി, യോമിങ് എന്നിവിടങ്ങളിലാണ് ആദ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ബ്രാന്റ്, ഈഡൻ, ഇവാൻസ്, ഹാംബർഗ്, ഓർച്ചാർഡ് പാർക്കിന്റെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ തെക്കൻ എറി കൗണ്ടിയിലെ വിവിധ നഗരങ്ങളിലെയും അവസ്ഥ അപകടമാകാൻ സാധ്യതയുള്ളതായി എറി കൗണ്ടി എക്സിക്യൂട്ടീവ് മാർക്ക് പോളോൺകാർസ് അറിയിച്ചു.