കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി പുതിയ നിയമം
ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം പാര്‍ട്ട് ടൈം ജോലി എന്ന വ്യവസ്ഥയാണ് മുമ്പുണ്ടായിരുന്നത്.
വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാമ്പസിനു വെളിയിലെ ജോലി ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം എന്ന വ്യവസ്ഥയാണ് പ്രധാന മാറ്റം.
ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡ സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാമ്പസിനു വെളിയിലെ ജോലി ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം എന്ന വ്യവസ്ഥയാണ് പ്രധാന മാറ്റം.
ഇതു ലംഘിച്ചാല്‍ സ്റ്റഡി പെര്‍മിറ്റിന്റെ ചട്ടലംഘനമാകും. വിദ്യാര്‍ത്ഥിയെന്ന പരിഗണന നഷ്ടമാകുമെന്ന് മാത്രമല്ല പഠനത്തിനും ജോലിക്കുമുള്ള ഭാവി അവസരങ്ങള്‍ നിഷേധിക്കപ്പെടാം. കാനഡ വിടേണ്ടതായും വരും.
ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം പാര്‍ട്ട് ടൈം ജോലി എന്ന വ്യവസ്ഥയാണ് മുമ്പുണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇതില്‍ ഇളവു നല്‍കിയിരുന്നു. ഇളവു പിന്‍വലിച്ച് പരമാവധി 24 മണിക്കൂര്‍ എന്ന പരിധി വയ്ക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
പഠന സ്ഥാപനം മാറുകയാണെങ്കില്‍ പുതിയ സ്റ്റഡി പെര്‍മിറ്റ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.
ഒന്നിലധികം ജോലി ആകാമെങ്കിലും ആഴ്ചയില്‍ 24 മണിക്കൂറെന്ന പരിധി വിടാന്‍ പാടില്ല. ഒന്നാം സെമസ്റ്റര്‍ തുടങ്ങും മുമ്പ് ജോലിക്കു പോകാന്‍ അനുവാദമില്ല.