നെതന്യാഹുവിന്റെ പുതിയ വീഡിയോയും എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതെന്ന സംശയവുമായി സോഷ്യല്‍മീഡിയ

ഊഹാപോഹങ്ങള്‍ മാത്രമാണ് പ്രചരിക്കുന്നത്. നെതന്യാഹുവിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്.

 

കഫേയില്‍ കോഫി ഓര്‍ഡര്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് താന്‍ സുരക്ഷിതനാണെന്ന് നെതന്യാഹു ലോകത്തെ അറിയിച്ചത്.

നെതന്യാഹുവിന്റെ പുതിയ വീഡിയോയിലും സംശയമുന്നയിച്ച് സോഷ്യല്‍മീഡിയ. നെതന്യാഹുവിന് അസുഖമാണോ എന്ന് നിരവധി പേര്‍ സംശയമുന്നയിച്ചു. തന്റെ മരണവാര്‍ത്തകള്‍ പൊളിച്ചെഴുതാന്‍ കഫേയില്‍ നിന്ന് കോഫി കുടിക്കുന്ന വീഡിയോയാണ് അദ്ദേഹം ഒടുവില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ അദ്ദേഹം രോഗിയാണെന്ന് തോന്നുന്നുവെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടു. പുതിയ കോഫി വീഡിയോ ഇസ്രായേലിന്റെ എഐ വീഡിയോ പ്രചാരണമാണെന്നും ക്ലിപ്പില്‍ കാണിച്ചിരിക്കുന്ന വ്യക്തി നെതന്യാഹുവിന്റെ 'ബോഡി ഡബിള്‍' ആണോയെന്നും ചിലര്‍ ചോദിച്ചു.

അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും ആരോഗ്യവാനാണെന്നും ലോകത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ് അവര്‍ ഒരു ക്ലോസപ്പ് ഷോട്ട് എടുത്തത്. എന്നാല്‍ വീഡിയോയില്‍ അദ്ദേഹത്തിന്റെ നെറ്റി സാധാരണത്തേക്കാള്‍ വലുതായി കാണപ്പെടുന്നു. സാധാരണയായി ബോഡി ഡബിള്‍സ് ധരിക്കുന്ന കറുത്ത ജാക്കറ്റിന്റെ ഒന്നിലധികം ലെയറുകളുണ്ടെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍, ഊഹാപോഹങ്ങള്‍ മാത്രമാണ് പ്രചരിക്കുന്നത്. നെതന്യാഹുവിന് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്.

കഫേയില്‍ കോഫി ഓര്‍ഡര്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് താന്‍ സുരക്ഷിതനാണെന്ന് നെതന്യാഹു ലോകത്തെ അറിയിച്ചത്.