ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു

ഇറാനെതിരെയുള്ള സൈനിക നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും ചരിത്രപരമായ നേട്ടങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് വ്യക്തമായി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാന്‍ ഇപ്പോള്‍ നിലനില്‍പ്പിനായി പോരാടുകയാണ്.

\പാകിസ്ഥാനില്‍ നടന്ന യുഎസ് ഇറാന്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും ചരിത്രപരമായ നേട്ടങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് വ്യക്തമായി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനും സഖ്യകക്ഷികളും, ഹമാസും ഹിസ്ബുള്ളയും ഇറാഖ് - സിറിയ - യെമന്‍ എന്നിവിടങ്ങളെ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഇസ്രയേലിനെ വളയാനാണ് ശ്രമിക്കുന്നതെന്നാണ് നെതന്യാഹുവിന്റെ ആരോപണം.

ഇസ്രയേലിനെ ഉന്മൂലനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇറാന്‍ ഇപ്പോള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. ഇറാന്‍ ഇസ്രയേലിനെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ അവരെ ശ്വാസം മുട്ടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു