ഇറാന്‍ ആക്രമണം നടത്തിയ ബെയ്ത്ത് ഷെമേഷില്‍ സന്ദര്‍ശനം നടത്തി നെതന്യാഹൂ

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒന്‍പതോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 

 

നെതന്യാഹുവിന്റെ ഓഫീസീന് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശവാദത്തിന് പിന്നാലെയാണ് സന്ദര്‍ശനം

സംഘര്‍ഷം മുറുകുന്നതിനിടെ ഇറാന്‍ ആക്രമണം നടത്തിയ ബെയ്ത്ത് ഷെമേഷില്‍ സന്ദര്‍ശനം നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നെതന്യാഹുവിന്റെ ഓഫീസീന് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശവാദത്തിന് പിന്നാലെയാണ് സന്ദര്‍ശനം. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒന്‍പതോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 

സാധാരണക്കാരെ സംരക്ഷിക്കുമെന്നും ടെഹ്റാനെതിരേ തിരിച്ചടിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാനിയന്‍ മിസൈലുകള്‍ ഇസ്രയേല്‍ നഗരങ്ങളെ തകര്‍ത്തുവെന്നും മരണസംഖ്യ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.