'വിരൽ എപ്പോഴും ട്രിഗറിൽ തന്നെയെന്ന്' ;  താത്കാലിക വെടിനിർത്തൽ കരാറിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നെതന്യാഹു

അമേരിക്കയും ഇറാനും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ കരാറിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഇസ്രായേൽ. സൈനിക നടപടികളിലൂടെ ഇറാനെ കൂടുതൽ ദുർബലമാക്കിയതിന് ശേഷം മാത്രം ചർച്ചകൾ മതിയായിരുന്നു എന്നാണ് ഇസ്രായേലിന്റെ നിലപാട്. എന്നാൽ, യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനത്തെ തങ്ങൾ പിന്തുണക്കുന്നുവെന്ന് ഇസ്രായേൽ വ്യക്തമാക്കി.

 

 ടെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ കരാറിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഇസ്രായേൽ. സൈനിക നടപടികളിലൂടെ ഇറാനെ കൂടുതൽ ദുർബലമാക്കിയതിന് ശേഷം മാത്രം ചർച്ചകൾ മതിയായിരുന്നു എന്നാണ് ഇസ്രായേലിന്റെ നിലപാട്. എന്നാൽ, യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനത്തെ തങ്ങൾ പിന്തുണക്കുന്നുവെന്ന് ഇസ്രായേൽ വ്യക്തമാക്കി.

വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകളുടെ അവസാന ഘട്ടത്തിൽ മാത്രമാണ് ഇസ്രായേലിനെ വിവരമറിയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ട്രംപും നെതന്യാഹുവും തമ്മിലുള്ള ഫോൺ കോളിന് തൊട്ടുപിന്നാലെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഇതിൽ ഇസ്രായേൽ ഉദ്യോഗസ്ഥർ അതൃപ്തി രേഖപ്പെടുത്തി. ഇറാനുമായുള്ള വെടിനിർത്തൽ ലെബനനിലെ ഹിസ്ബുള്ളക്ക് ബാധകമല്ലെന്ന് ഇസ്രായേൽ ആവർത്തിച്ചു. ഇറാന്റെ അതിർത്തിയിൽ ആക്രമണം നിർത്തിയാലും ഹിസ്ബുള്ളയെ തകർക്കുന്നത് തുടരുമെന്ന് അവർ വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെടുന്നു.

ഇറാൻ തങ്ങളുടെ കൈവശമുള്ള ആണവ സാമഗ്രികൾ കൈമാറണം. യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തലാക്കണം. ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കണം. ഈ നിബന്ധനകളിൽ ഇളവ് നൽകുന്ന ഒരു കരാറിനെയും പിന്തുണക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.