ഇറാനെതിരെ യുദ്ധം ചെയ്യാന്‍ മൂന്ന് യുഎസ് പ്രസിഡന്റുമാരോട് നെതന്യാഹു ആവശ്യപ്പെട്ടു ; വെളിപ്പെടുത്തലുമായി മുന്‍ സ്റ്റേറ്റ് സെക്രട്ടറി
വിയറ്റ്നാം, ഇറാഖ് യുദ്ധങ്ങളില്‍ നിന്ന് പഠിച്ച് പാഠം ജനങ്ങളോട് നുണ പറയരുത് എന്നതാണെന്നും വിയറ്റ്നാം യുദ്ധ സേനാനി കൂടിയായ അദ്ദേഹം പറഞ്ഞു.
ഒബാമയോടും ബുഷിനോടും ബൈഡനോടും നെതന്യാഹു യുദ്ധം നിര്‍ദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ സമാധാനപരമായ എല്ലാ വഴികളും അവസാനിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അവര്‍ അതു നിരസിച്ചുവെന്നും ജോണ്‍ കെറി പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു മുമ്പ് അധികാരത്തിലിരുന്ന അമേരിക്കന്‍ പ്രസിഡന്റുമാരോടും ഇറാനെതിരെ യുദ്ധം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. എന്നാല്‍ അവരെല്ലാം അതു നിരസിക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് ജോണ്‍ കെറി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
ഒബാമയോടും ബുഷിനോടും ബൈഡനോടും നെതന്യാഹു യുദ്ധം നിര്‍ദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ സമാധാനപരമായ എല്ലാ വഴികളും അവസാനിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അവര്‍ അതു നിരസിച്ചുവെന്നും ജോണ്‍ കെറി പറഞ്ഞു. വിയറ്റ്നാം, ഇറാഖ് യുദ്ധങ്ങളില്‍ നിന്ന് പഠിച്ച് പാഠം ജനങ്ങളോട് നുണ പറയരുത് എന്നതാണെന്നും വിയറ്റ്നാം യുദ്ധ സേനാനി കൂടിയായ അദ്ദേഹം പറഞ്ഞു.
ഇറാനില്‍ ഭരണകൂട മാറ്റം എളുപ്പത്തില്‍ സാധ്യമാകുമെന്ന് വിശ്വസിപ്പിച്ചാണ് ട്രംപിനെ യുദ്ധത്തിനായി നെതന്യാഹു സമ്മതിപ്പിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2026 ഫെബ്രുവരി 11ന് നടന്ന ചര്‍ച്ചയില്‍ ഇതു തനിക്ക് നല്ലതായി തോന്നുന്നുവെന്ന് പറഞ്ഞ ട്രംപ് യുഎസ് ഇസ്രയേല്‍ സംയുക്ത സൈനിക നീക്കത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു.