നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വധശിക്ഷ നല്‍കണം ; ആയത്തുല്ല ഖമേനി
ഐസിസിയുടെ നിരീക്ഷണം ലജ്ജാകരവും അസംബന്ധവുമാണെന്നായിരുന്നു ഇസ്രായേലിന്റെ നിലപാട്.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) നെതന്യാഹുവിന് ഉള്‍പ്പെടെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുച്ചിരുന്നു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) നെതന്യാഹുവിന് ഉള്‍പ്പെടെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടല്ല, വധശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവുമായി ഖമേനി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മേധാവി യോവ് ഗാലന്റിനും ഹമാസ് നേതാവായ ഇബ്രാഹിം അല്‍ മസ്റിക്കും എതിരെയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതാക്കള്‍ ക്രിമിനലുകളാണെന്നും അറസ്റ്റ് വാറണ്ടിന് പകരം വധശിക്ഷ തന്നെ നല്‍കണം എന്നാവശ്യപ്പെട്ട് ഖമേനി രംഗത്തെയിരിക്കുന്നത്.
ഗാസയിലെ സാധാരണ ജനങ്ങള്‍ക്കെതിരായ വ്യാപക ആക്രമണങ്ങളുടെ ഭാഗമായി കൊലപാതകം, പീഡനം, പട്ടിണി എന്നിവയുള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ നെതന്യാഹുവും യോവ് ഗാലന്റും ആണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് ഐസിസി ജഡ്ജിമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഐസിസിയുടെ നിരീക്ഷണം ലജ്ജാകരവും അസംബന്ധവുമാണെന്നായിരുന്നു ഇസ്രായേലിന്റെ നിലപാട്.