പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം, നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും
പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം, നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും
അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നേപ്പാളില്‍ ജെന്‍സികള്‍ നടത്തിയ വന്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് 36-കാരനായ ബലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്.
നേപ്പാളിലെ ചൈനീസ് സ്വാധീനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നേതൃത്വവുമായി ബന്ധം ശക്തമാക്കുക എന്നത് ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.
ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ബാലന്‍ ഷായുടെ ഈ ആദ്യ വിദേശ സന്ദര്‍ശനം ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ നിര്‍ണായകമാകും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരം, ഊര്‍ജ സഹകരണം, അതിര്‍ത്തി തര്‍ക്കം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ചര്‍ച്ചയാകും.
നേപ്പാളിലെ ചൈനീസ് സ്വാധീനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നേതൃത്വവുമായി ബന്ധം ശക്തമാക്കുക എന്നത് ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.
അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നേപ്പാളില്‍ ജെന്‍സികള്‍ നടത്തിയ വന്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് 36-കാരനായ ബലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. റാപ്പര്‍ എന്ന നിലയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഷാ, പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിനായാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.