ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ത്യയിലെത്തി

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവുമായും കൂടിക്കാഴ്ച്ച നടത്തും.

 

വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയാണ് ഇന്നത്തെ പ്രധാന പരിപാടി. 

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിനായാണ് ബാലന്‍ ഷാ ദില്ലിയിലെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയാണ് ഇന്നത്തെ പ്രധാന പരിപാടി. 

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവുമായും കൂടിക്കാഴ്ച്ച നടത്തും. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരം, ഊര്‍ജ സഹകരണം, അതിര്‍ത്തി തര്‍ക്കം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ചര്‍ച്ചയാകും. നേപ്പാളിലെ ചൈനീസ് സ്വാധീനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നേതൃത്വവുമായി ബന്ധം ശക്തമാക്കുക എന്നത് ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഷായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. 34 അംഗ ഔദ്യോഗിക സംഘമാണ് ഷായെ അനുഗമിക്കുന്നത്.