നേപ്പാള്‍ പ്രളയം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഒന്നിച്ച് മറവ് ചെയ്യും, കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം
നേപ്പാള്‍ പ്രളയം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഒന്നിച്ച് മറവ് ചെയ്യും, കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം
കൈലാസ് മാനസസരോവര്‍ തീര്‍ത്ഥാടകരും ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് കാണാതായവരിലധികവും.
275 ഇന്ത്യന്‍ പൗരന്മാരും 128 ഇന്ത്യന്‍ വംശജരും ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികളെക്കുറിച്ചാണ് നിലവില്‍ വിവരമില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേപ്പാളില്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി തുടരുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഒന്നിച്ച് മറവ് ചെയ്യാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ച് വച്ച ശേഷം ആവും മൃതദ്ദേഹങ്ങള്‍ സംസ്‌കരിക്കുക. ചിത്വാനില്‍ 70 മൃതദ്ദേഹങ്ങള്‍ സംസ്‌കരിച്ചു. മോര്‍ച്ചറികളില്‍ സ്ഥലം ഇല്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രളയക്കെടുതിയില്‍ ആകെ മരിച്ചവരുടെ എണ്ണം 780 കവിഞ്ഞു. 2,500-ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 275 ഇന്ത്യന്‍ പൗരന്മാരും 128 ഇന്ത്യന്‍ വംശജരും ഉള്‍പ്പെടെ നൂറുകണക്കിന് വിദേശികളെക്കുറിച്ചാണ് നിലവില്‍ വിവരമില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൈലാസ് മാനസസരോവര്‍ തീര്‍ത്ഥാടകരും ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് കാണാതായവരിലധികവും. ദുരന്ത മേഖലയായ ലാങ്ടാങില്‍ ഇന്ത്യന്‍ കരസേനയുടെ പ്രത്യേക തുരങ്ക വിദഗ്ധ സംഘം തെരച്ചില്‍ നടത്തി വരികയാണ്. നൂറിലധികം തൊഴിലാളികള്‍ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ കേന്ദ്രങ്ങള്‍ വഴി സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.