നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു; ഇനിയും കണ്ടെത്താനുള്ളത് 3916 പേരെ

ഡിഎന്‍എ പ്രൊഫൈലുകള്‍ അയച്ചുകൊടുക്കേണ്ട ഇമെയില്‍ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

 

മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് ഇന്ത്യയില്‍ നിന്ന് 19 സംഘം നേപ്പാളില്‍ എത്തിയിട്ടുണ്ട്.

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളില്‍ 1010 പേരും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റില്‍ 16 പേരുമാണ് മരിച്ചത്. 3916 പേരെ ഇനിയും കണ്ടെത്താനുണ്ട്. 546 പേരെ ടിബറ്റിലും കാണാതായി. മലയാളികള്‍ അടക്കം കാണാതായ ഇന്ത്യക്കാരെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ കിട്ടിയിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് ഇന്ത്യയില്‍ നിന്ന് 19 സംഘം നേപ്പാളില്‍ എത്തിയിട്ടുണ്ട്.

ഡിഎന്‍എ പ്രൊഫൈലുകള്‍ അയച്ചുകൊടുക്കേണ്ട ഇമെയില്‍ വിലാസം അടക്കമുള്ളവ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതിനായി കാണാതായവരുടെ ബന്ധുക്കള്‍ക്ക് രക്തസാമ്പിളുകള്‍ എത്തിക്കുകയോ ഡിഎന്‍എ പ്രൊഫൈല്‍ ഇമെയില്‍ വഴി അയച്ചു നല്‍കുകയോ ചെയ്യാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നേപ്പാള്‍ പോലീസിന്റെ വെബ്‌സൈറ്റില്‍ ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.