നേപ്പാള്‍ ദുരന്തം: മരണസംഖ്യ 1259 ആയി; കാണാതായത് 5000 പേരെയെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി

ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങള്‍ തിരച്ചില്‍ തുടരുന്നു എന്ന് നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ നവീന്‍ ശ്രീവാസ്തവ അറിയിച്ചു.

 

75 അമേരിക്കന്‍ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി. കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ വിവരം കിട്ടി. എന്നാല്‍, 75 അമേരിക്കന്‍ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങള്‍ തിരച്ചില്‍ തുടരുന്നു എന്ന് നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ നവീന്‍ ശ്രീവാസ്തവ അറിയിച്ചു. ദുരന്തം ഉണ്ടായ മേഖലകളില്‍ സഹായം വിതരണം ചെയ്യുന്നത് ഏറെ കഠിനം എന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചത്.