ഇന്ത്യക്ക് എതിരെ മ്യാന്മറിന്റെ മണ്ണ് ഉപയോ​ഗിക്കാൻ അനുവദിക്കില്ല ;  പ്രസിഡന്റ് മിൻ ആങ് ഹ്ലെയ്ങ്

 

 ഇന്ത്യക്ക് എതിരെ മ്യാന്മറിന്റെ മണ്ണ് ഉപയോ​ഗിക്കാൻ അനുവദിക്കില്ലെന്ന് മ്യാൻമ‌ർ പ്രസിഡന്റ് മിൻ ആങ് ഹ്ലെയ്ങ്. ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി മ്യാന്മറിന്റെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മ്യാൻമർ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

മ്യാന്മറിലെ സ്ഥിരതയും സമാധാനവും ഇന്ത്യയുടെ കൂടി താത്പ്പര്യമാണെന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരെ കണ്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. മ്യാന്മറിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമത ഗ്രൂപ്പുകളെക്കുറിച്ച് ഇന്ത്യ നേരത്തെ തന്നെ മ്യാൻമറിനോട് ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.