അമേരിക്കയില്‍ അഞ്ചും ഏഴും വയസുള്ള മക്കളെ അമ്മ കൊലപ്പെടുത്തി
അമേരിക്കയില്‍ അഞ്ചും ഏഴും വയസുള്ള മക്കളെ അമ്മ കൊലപ്പെടുത്തി .അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.ഹില്‍സ്‌ബറോയിലെ വസതിയില്‍ അഞ്ചും ഏഴും പ്രായമുള്ള കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജനെ (35) പൊലീസ് പിടികൂടിയത്.
Updated: Jan 15, 2026, 14:05 IST
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ ഭർത്താവാണ് കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ന്യൂജഴ്‌സി: അമേരിക്കയില്‍ അഞ്ചും ഏഴും വയസുള്ള മക്കളെ അമ്മ കൊലപ്പെടുത്തി .അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.ഹില്‍സ്‌ബറോയിലെ വസതിയില്‍ അഞ്ചും ഏഴും പ്രായമുള്ള കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജനെ (35) പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ ഭർത്താവാണ് കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഷെല്‍ കോർട്ടിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരും മെഡിക്കല്‍ ടീമും കുട്ടികളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ പ്രിയദർശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.