ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും മുരിങ്ങയ്ക്ക് വിലക്ക്; ഇറക്കുമതിയും വില്‍പനയും നിരോധിച്ച് സര്‍ക്കാര്‍

മുരിങ്ങ നിരോധിച്ച് ആസ്‌ട്രേലിയയും ന്യൂസിലാന്റും. മുരിങ്ങയോ മുരിങ്ങയില്‍നിന്നുള്ള ഉത്പന്നങ്ങളോ വില്‍ക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും.ഭക്ഷ്യവസ്തുവായോ സപ്ലീമെന്റായോ മുരിങ്ങ ഉത്പന്നങ്ങള്‍ ഇനി രാജ്യത്ത് വില്‍ക്കാനാകില്ല. 

 

സിഡ്‌നി: മുരിങ്ങ നിരോധിച്ച് ആസ്‌ട്രേലിയയും ന്യൂസിലാന്റും. മുരിങ്ങയോ മുരിങ്ങയില്‍നിന്നുള്ള ഉത്പന്നങ്ങളോ വില്‍ക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും.ഭക്ഷ്യവസ്തുവായോ സപ്ലീമെന്റായോ മുരിങ്ങ ഉത്പന്നങ്ങള്‍ ഇനി രാജ്യത്ത് വില്‍ക്കാനാകില്ല. 

 ഓസ്‌ട്രേലിയയുടെയും ന്യൂസിലാന്‍ഡിന്റെയും ഭക്ഷ്യനിയന്ത്രണ ഏജന്‍സിയായ ഫുഡ് സ്റ്റാന്റേര്‍ഡ്‌സ് ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് (FSANZ) നടത്തിയ ശാസ്ത്രീയ വിലയിരുത്തലിലാണ് തീരുമാനം.മുരിങ്ങയുടെ ഇല, കായകള്‍, വിത്തില്‍ നിന്നുള്ള എണ്ണ എന്നിവയെ 'നോവല്‍ ഫുഡ്' അഥവാ പരമ്പരാഗതമായി ഉപയോഗിക്കപ്പെടാത്ത പുതിയ ഭക്ഷ്യഘടകങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിപണിയില്‍ അനുവദിക്കണമെന്ന അപേക്ഷയായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ലഭ്യമായ ശാസ്ത്രീയ തെളിവുകള്‍ മനുഷ്യ ഉപഭോഗത്തിന് ഇവ പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പിക്കാന്‍ പര്യാപ്തമല്ലെന്ന് അതോറിറ്റി കണ്ടെത്തി.