അമേരിക്ക ഇറാന്‍ സമാധാന കരാറിനോട് തനിക്ക് പൂര്‍ണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് മൊജ്തബ ഖമനെയി ; സമ്മതിച്ചത് പ്രസിഡന്റിന്റെ ഉറപ്പില്‍
അമേരിക്ക കൂടുതല്‍ വിട്ടുവീഴചകള്‍ ചെയ്യാനും, വഴങ്ങാനും സമ്മര്‍ദം ചെലുത്തിയിരുന്നു എന്ന് നേതാക്കള്‍ തന്നെ അറിയിച്ചതായി മൊജ്തബ ഖമനെയി പറഞ്ഞു.
ചര്‍ച്ചകള്‍ എന്നാല്‍ ശത്രുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നല്ല അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു
അമേരിക്ക ഇറാന്‍ സമാധാന കരാറിനോട് തനിക്ക് പൂര്‍ണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ ഖമനെയി. അമേരിക്കയുമായുള്ള ധാരണയ്ക്ക് സമ്മതിച്ചത് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ ഉറപ്പിലാണെന്നും ഇറാന്‍ പരമോന്നത നേതാവ് പറഞ്ഞു. ജനങ്ങളുടെയും പ്രതിരോധ സേനകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും, ഉത്തരവാദിത്തം ഏറ്റെടുക്കും എന്നുമായിരുന്നു പ്രസിഡന്റ് നല്‍കിയ ഉറപ്പെന്നും മൊജ്തബ ഖമനെയി പറഞ്ഞു. അതേസമയം അമേരിക്ക കൂടുതല്‍ വിട്ടുവീഴചകള്‍ ചെയ്യാനും, വഴങ്ങാനും സമ്മര്‍ദം ചെലുത്തിയിരുന്നു എന്ന് നേതാക്കള്‍ തന്നെ അറിയിച്ചതായി മൊജ്തബ ഖമനെയി പറഞ്ഞു.
ചര്‍ച്ചകള്‍ എന്നാല്‍ ശത്രുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നല്ല അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ വച്ച് കരാറില്‍ ഒപ്പുവെച്ചെന്നാണ് ട്രംപ് അറിയിച്ചത്. 14 കാര്യങ്ങള്‍ വ്യക്തമാക്കുന്ന ധാരണാപത്രത്തിലാണ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഒപ്പുവച്ചത്.