'മോദി ട്രംപിന് കീഴ്‌പ്പെട്ടു'; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചത് ട്രംപ്, മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ജയറാം രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ ട്രംപിന് കീഴടങ്ങിയെന്ന് തോന്നുന്നു. 

 

ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയില്‍നിന്നും വെനസ്വേലയില്‍നിന്നുമുള്ള എണ്ണ വാങ്ങലിനെ കുറിച്ച് അപ്ഡേറ്റുകളും ട്രംപ് വാഷിംഗ്ടണില്‍നിന്ന് പ്രഖ്യാപിച്ചു.


അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മോദി ട്രംപിന് കീഴ്പ്പെട്ടെന്നും സ്വന്തം സര്‍ക്കാരിന്റെ വിവരങ്ങളും തീരുമാനങ്ങളും രാജ്യം അറിയുന്നത് ട്രംപ് പറഞ്ഞിട്ടാണെന്നും ജയറാം രമേശ് പരോക്ഷമായി വിമര്‍ശിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയില്‍നിന്നും വെനസ്വേലയില്‍നിന്നുമുള്ള എണ്ണ വാങ്ങലിനെ കുറിച്ച് അപ്ഡേറ്റുകളും ട്രംപ് വാഷിംഗ്ടണില്‍നിന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍ ഇതാ അദ്ദേഹം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറും വാഷിംഗ്ടണില്‍നിന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അതിന്റെ പൂര്‍ണവിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ജയറാം രമേശ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ ട്രംപിന് കീഴടങ്ങിയെന്ന് തോന്നുന്നു. തീര്‍ച്ചയായും ഇതിന് എല്ലാ ഇടപാടുകളുടെയും പിതാവാകാന്‍ കഴിയില്ലെന്ന് ജയറാം രമേശ് കുറിച്ചു.