അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ചു ;  ഇന്ത്യക്കാരന് പരുക്ക്

അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരുക്ക്. അൽ ഷവാമേഖ് പ്രദേശത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വീണാണ് അപകടമുണ്ടായത്. പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതിനിടെ, കടലിടുക്ക് പൂർണമായി അടച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇറാൻ. പ്രതിരോധ നടപടികളുടെ ഭാഗമായി കപ്പൽ ഗതാഗതത്തിന് ചില നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും, ഇറാനെ ആക്രമിക്കുന്ന ശത്രുപക്ഷത്തുള്ള രാജ്യങ്ങൾക്ക് മാത്രമാണ് വിലക്കെന്നും ഇറാൻ അറിയിച്ചു. പ്രത്യേകിച്ച് അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ല. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനാണ് ഈ നിയന്ത്രണമെന്നും, ഇറാന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നവർക്ക് യാത്ര തുടരാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്ന കർശനമായ അന്ത്യശാസനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനു നൽകി. ഇത് പാലിച്ചില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.