ബംഗ്ലാദേശിനെ തൊട്ടാല്‍ ഇന്ത്യയില്‍ മിസൈല്‍ വീഴ്ത്തും ; പ്രകോപനവുമായി പാക്കിസ്ഥാന്‍

 

പാക് മിസൈലുകള്‍ അധികം ദൂരെയല്ലാതെയുണ്ടെന്ന ഓര്‍മ്മയുണ്ടാകണം എന്നായിരുന്നു സഈദ് ഉസ്മാനിയുടെ ഭീഷണി.

 

പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് നേതാവാണ് സഈദ് ഉസ്മാനി.


ബംഗ്ലാദേശിന്റെ പരമാധികാരത്തില്‍ ഇന്ത്യ കൈ കടത്തിയാല്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പാക്കിസ്ഥാന്റെ ഭീഷണി. പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ കമ്രാന്‍ സഈദ് ഉസ്മാനിയാണ് ഇന്ത്യയ്ക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് വീഡിയോ സന്ദശത്തിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.


പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് നേതാവാണ് സഈദ് ഉസ്മാനി. ബംഗ്ലാദേശിലെ ദുഷ്ട ലാക്കോടെ നോക്കാനും അവരുടെ പരമാധികാരത്തെ ആക്രമിക്കാനും ഇന്ത്യ ഒരുമ്പെടുമ്പോള്‍ പാക് മിസൈലുകള്‍ അധികം ദൂരെയല്ലാതെയുണ്ടെന്ന ഓര്‍മ്മയുണ്ടാകണം എന്നായിരുന്നു സഈദ് ഉസ്മാനിയുടെ ഭീഷണി.