മിര്‍സ ഫഖ്റുല്‍ ഇസ്ലാം ആലംഗീര്‍ ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
മിര്‍സ ഫഖ്റുല്‍ ഇസ്ലാം ആലംഗീര്‍ ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എ.എം.എം നസീര്‍ ഉദ്ദീന്‍ പ്രഖ്യാപിച്ച ഫലമനുസരിച്ച് ആലംഗീറിന് 255 വോട്ടുകളും എതിര്‍സ്ഥാനാര്‍ത്ഥിയായ ഒലി അഹമ്മദിന് 88 വോട്ടുകളും ലഭിച്ചു.
11 കക്ഷികളുള്ള പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയും റിട്ടയേര്‍ഡ് ആര്‍മി കേണലുമായ ഒലി അഹമ്മദിനെ തോല്‍പ്പിച്ചാണ് അദ്ദേഹം വിജയിച്ചത്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മിര്‍സ ഫഖ്റുല്‍ ഇസ്ലാം ആലംഗീറിനെ (78) ബംഗ്ലാദേശിന്റെ പുതിയ പ്രസിഡന്റായി പാര്‍ലമെന്റ് തെരഞ്ഞെടുത്തു. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടക്കുന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു ഇത്. 11 കക്ഷികളുള്ള പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയും റിട്ടയേര്‍ഡ് ആര്‍മി കേണലുമായ ഒലി അഹമ്മദിനെ തോല്‍പ്പിച്ചാണ് അദ്ദേഹം വിജയിച്ചത്.
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എ.എം.എം നസീര്‍ ഉദ്ദീന്‍ പ്രഖ്യാപിച്ച ഫലമനുസരിച്ച് ആലംഗീറിന് 255 വോട്ടുകളും എതിര്‍സ്ഥാനാര്‍ത്ഥിയായ ഒലി അഹമ്മദിന് 88 വോട്ടുകളും ലഭിച്ചു. ആരോഗ്യകാരണങ്ങളാല്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് സഹാബുദ്ദീന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1990-കളുടെ തുടക്കത്തില്‍ ബി.എന്‍.പിയില്‍ ചേര്‍ന്ന ആലംഗീര്‍ 2016 മുതല്‍ പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ധാക്ക സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം അധ്യാപകനായി കരിയര്‍ ആരംഭിച്ച അദ്ദേഹം ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രമുഖ ശബ്ദമായിരുന്നു അദ്ദേഹം. ഈ കാലയളവില്‍ നിരവധി കേസുകളും അറസ്റ്റുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ അയല്‍ക്കാരനും സുഹൃത്തുമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ള ആലംഗീര്‍, ബംഗ്ലാദേശിന്റെ പരമാധികാരത്തെയും ജനാധിപത്യപരമായ ആഗ്രഹങ്ങളെയും ഇന്ത്യ മാനിക്കണമെന്ന കര്‍ശന നിലപാടും മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.