സൈനിക നീക്കങ്ങള്‍ ലക്ഷ്യത്തിനരികെ ; യുദ്ധം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന സൂചനയുമായി ട്രംപ്
എതിരാളിയെ പൂര്‍ണമായി ഇല്ലാതാക്കുമ്പോള്‍ വെടിനിര്‍ത്തലിന് സാധ്യതയില്ലെന്നാണ് ട്രംപ് പറയുന്നത്.
ഹോര്‍മൂസ് കടലിടുക്ക്, അത് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളാണ് സംരക്ഷിക്കേണ്ടതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങള്‍ ലക്ഷ്യത്തിനരികെ എന്ന് അവകാശ വാദം. ഇറാനിലെ ഭീകരവാദ ഭരണകൂടം മാറ്റാനുള്ള ശ്രമം ലക്ഷ്യം കൈവരിക്കാന്‍ പോവുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അവകാശപ്പെട്ടത്.
ഇറാന്റെ സൈനിക ശേഷി ഇല്ലാതെയാക്കുന്നതില്‍ അമേരിക്ക വിജയിച്ചു, ഇറാന്റെ ആണവശേഷി പൂര്‍ണമായും തകര്‍ത്തു, ഇറാന്റെ ഭരണ നേതൃത്വത്തെ ഇല്ലാതെയാക്കി എന്നിങ്ങനെയാണ് ട്രംപ് അവകാശപ്പെടുന്നത്. അതേസമയം, ഇറാനുമായി വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള സാധ്യതയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു. ഹോര്‍മൂസ് കടലിടുക്ക്, അത് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങളാണ് സംരക്ഷിക്കേണ്ടതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാന്റെ സൈനിക ശേഷി അവസാനിപ്പിക്കുന്നതില്‍ അമേരിക്ക ലക്ഷ്യത്തിന് അടുത്തെത്തിയെന്ന് ട്രംപിന്റെ അവകാശ വാദം. അതേസമയം, വെടിനിറുത്തല്‍ കരാര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ മറുപറി. എതിരാളിയെ പൂര്‍ണമായി ഇല്ലാതാക്കുമ്പോള്‍ വെടിനിര്‍ത്തലിന് സാധ്യതയില്ലെന്നാണ് ട്രംപ് പറയുന്നത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം നിയന്ത്രിക്കാനും ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ സഹായിക്കാനുമുള്ള തന്റെ ആവശ്യം തള്ളിയ നാറ്റോ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സൈനിക സഹായം നല്‍കാന്‍ നാറ്റോ സഖ്യം തയ്യാറായില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു.