ഇറാനെതിരെയുള്ള ആക്രമണം ലോകത്തെ ഏറ്റവും വലുതും സങ്കീർണവുമായ സൈനിക ആക്രമണം ; ട്രംപ്

ഇറാനെതിരെയുള്ള അമേരിക്കൻ സൈനിക ആക്രമണത്തെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും സങ്കീർണ്ണവും അതിശക്തവുമായ സൈനിക ആക്രമണങ്ങളിൽ
 

 വാഷിങ്ടൺ: ഇറാനെതിരെയുള്ള അമേരിക്കൻ സൈനിക ആക്രമണത്തെ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും സങ്കീർണ്ണവും അതിശക്തവുമായ സൈനിക ആക്രമണങ്ങളിൽ ഒന്നാണെന്ന് വിശേഷിപ്പിച്ച് ട്രംപ്. നമ്മുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ പോരാട്ട പ്രവർത്തനങ്ങൾ തുടരുമെന്നും ട്രൂത്തിൽ പോസ്റ്റ് ചെയ്തു. ഇതുപോലുള്ള ഒന്ന് ആരും കണ്ടിട്ടില്ല. ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങളുൾപ്പെടെ ഇറാനിലെ നൂറുകണക്കിന് കേന്ദ്രങ്ങൾ ഞങ്ങൾ ആക്രമിച്ചു.

ഒമ്പത് കപ്പലുകളും അവയുടെ നാവിക കെട്ടിടവും തകർത്തു.എല്ലാം അക്ഷരാർത്ഥത്തിൽ മിനിറ്റുകൾക്കുള്ളിലാണ് നടത്തിയത്. ഇറാൻ പരമോന്നത നേതായായ ആയത്തുള്ള അലി ഖാമനഇയുടെ മരണം പ്രഖ്യാപിച്ചപ്പോൾ ഇറാനിയൻ ജനതയുടെ തെരുവുകളിൽ ആഹ്ലാദപ്രകടനങ്ങൾ നടത്തിയെന്ന് ട്രംപ് അവകാശപ്പെട്ടു.

ഭാവിയിലെ ഭീഷണികൾ തടയുന്നതിന് ഇത്തരമൊരു യുദ്ധം അത്യാവശ്യമാണ്. പ്രചാരണം രൂപപ്പെടുത്തിയ ട്രംപ് പറഞ്ഞു.ഭീകര സൈന്യങ്ങളെ വളർത്തുന്ന ഒരു രാഷ്ട്രത്തിന് ന്യൂക്ലിയർ ആയുധങ്ങൾ കൈവശം വയ്ക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഇറാനിയൻ സേനകൾ പിന്മാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. റവല്യൂഷണറി ഗാർഡിനോടും ഇറാനിയൻ മിലിട്ടറി പൊലീസിനോടും ആയുധങ്ങൾ താഴെവെച്ച് കീഴടങ്ങാൻ ട്രംപ് പറഞ്ഞു.