‘അമേരിക്കൻ മൂല്യങ്ങൾക്ക് എതിരാണ് മെറ്റയുടെ പുതിയ നയം’ ; വിമർശിച്ച് ജോ ബൈഡൻ
Jan 11, 2025, 19:52 IST
വാഷിങ്ടൺ: മെറ്റയുടെ നയംമാറ്റത്തെ വിമർശിച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. അമേരിക്കൻ മൂല്യങ്ങൾക്ക് എതിരാണ് മെറ്റയുടെ പുതിയ നയമെന്നും ശക്തമായ ഫാക്ട് ചെക്കിങ്ങിന് പകരം ഉദാരനയം ഇക്കാര്യത്തിൽ സ്വീകരിക്കാനുള്ള മെറ്റയുടെ നടപടിക്കെതിരെയാണ് ബൈഡന്റെ രൂക്ഷ വിമർശനം.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയിലുൾപ്പെടെ പോളിസി മാറ്റം പ്രഖ്യാപിച്ച മെറ്റ, തങ്ങളുടെ തേർഡ് പാർട്ടി ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തുകയാണെന്ന് അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉള്ളടക്ക നയത്തിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്തുന്നതായി മെറ്റ പ്രഖ്യാപിച്ചത്.