മെഡിക്കൽ കഞ്ചാവ് ഉപയോഗം: യുഎസിൽ കഞ്ചാവ് നിയമത്തിൽ ചരിത്രപരമായ പരിഷ്കരണം

ആരോഗ്യപരമായ കാരണങ്ങളാൽ കഞ്ചാവ് ഉപയോഗിക്കുന്ന അമേരിക്കക്കാർക്ക് സന്തോഷവാർത്തയുമായി ട്രംപ് സർക്കാർ. കഞ്ചാവിനെ ഷെഡ്യൂൾ-1ൽനിന്ന് സർക്കാർ നീക്കി. ഹെറോയിൻ, മെത്തഫിറ്റമിൻ തുടങ്ങിയ മെഡിക്കൽ ഉപയോഗം അനുവദനീയമല്ലാത്ത മയക്കുമരുന്നുകളാണ് ഷെഡ്യൂൾ-1ലുള്ളത്. കഞ്ചാവിനെയും ഫെഡറൽ സർക്കാർ ഇക്കൂട്ടത്തിലാണ് വ്യാഴാഴ്ചവരെ ഉൾപ്പെടുത്തിയിരുന്നത്.

 

വാഷിങ്ടൺ: ആരോഗ്യപരമായ കാരണങ്ങളാൽ കഞ്ചാവ് ഉപയോഗിക്കുന്ന അമേരിക്കക്കാർക്ക് സന്തോഷവാർത്തയുമായി ട്രംപ് സർക്കാർ. കഞ്ചാവിനെ ഷെഡ്യൂൾ-1ൽനിന്ന് സർക്കാർ നീക്കി. ഹെറോയിൻ, മെത്തഫിറ്റമിൻ തുടങ്ങിയ മെഡിക്കൽ ഉപയോഗം അനുവദനീയമല്ലാത്ത മയക്കുമരുന്നുകളാണ് ഷെഡ്യൂൾ-1ലുള്ളത്. കഞ്ചാവിനെയും ഫെഡറൽ സർക്കാർ ഇക്കൂട്ടത്തിലാണ് വ്യാഴാഴ്ചവരെ ഉൾപ്പെടുത്തിയിരുന്നത്.

ഫെഡറൽ, സംസ്ഥാന ഏജൻസികൾ അനുവദിക്കുന്ന കഞ്ചാവ് ഉത്പന്നങ്ങളെ ഇനിമുതൽ മൂന്നാം ഷെഡ്യൂളിലേക്കു മാറ്റും. മെഡിക്കൽ ഉപയോഗത്തിനുള്ളതായി കണക്കാക്കുന്ന കീറ്റമിൻ, അനബോളിക് സ്റ്റിറോയ്‌ഡുകൾ എന്നിവയുൾപ്പെടുന്നതാണ് മൂന്നാം ഷെഡ്യൂൾ.

40 യു.എസ്. സംസ്ഥാനങ്ങൾ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് കഞ്ചാവിന്റെ ഉപയോഗം അനുവദിക്കുന്നുണ്ട്. എന്നാൽ, രാജ്യവ്യാപക ഉപയോഗത്തിനുണ്ടായിരുന്ന തടസ്സമാണ് ട്രംപ് സർക്കാർ നീക്കിയത്.

മെഡിക്കൽ ആവശ്യത്തിനുള്ള കഞ്ചാവിന്റെ ഉപയോഗം സംബന്ധിച്ച ഗവേഷണം കൂട്ടണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡിസംബറിൽ ഇറക്കിയ എക്സിക്യുട്ടീവ് ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇതിന്റെ അനുബന്ധമായാണ് നീതിന്യായവകുപ്പിന്റെ വ്യാഴാഴ്ചത്തെ തീരുമാനം. 4700 കോടി ഡോളറിന്റേതാണ് (4.4 ലക്ഷം കോടി രൂപ) യു.എസിലെ കഞ്ചാവ് വ്യവസായം.