വന്‍ തോതിലുള്ള കുടിയേറ്റം ; മൊറോക്കോയുമായുള്ള കടല്‍ അതിര്‍ത്തിയില്‍ സുരക്ഷാ വേലി സ്ഥാപിക്കാന്‍ സ്‌പെയിന്‍
അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ടും കടലില്‍ മുങ്ങിയുമായി കുറഞ്ഞത് 67 കുടിയേറ്റക്കാര്‍ മരിച്ചതായി ശനിയാഴ്ച സ്‌പെയിന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിലായി അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ കുടിയേറ്റക്കാര്‍ പെട്ടെന്ന് ഒഴുകിയെത്തിയത് വന്‍ മാനുഷിക പ്രതിസന്ധിക്കാണ് വഴിതുറന്നത്
നോര്‍ത്ത് ആഫ്രിക്കന്‍ അതിര്‍ത്തി പ്രദേശമായ സെവൂട്ടയിലേക്ക് പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറിയതിന് പിന്നാലെ മൊറോക്കോയുമായുള്ള കടല്‍ അതിര്‍ത്തിയില്‍ 500 മീറ്റര്‍ നീളത്തില്‍ സുരക്ഷാ വേലി സ്ഥാപിച്ച് സ്‌പെയിന്‍. അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ടും കടലില്‍ മുങ്ങിയുമായി കുറഞ്ഞത് 67 കുടിയേറ്റക്കാര്‍ മരിച്ചതായി ശനിയാഴ്ച സ്‌പെയിന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിലായി അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ കുടിയേറ്റക്കാര്‍ പെട്ടെന്ന് ഒഴുകിയെത്തിയത് വന്‍ മാനുഷിക പ്രതിസന്ധിക്കാണ് വഴിതുറന്നത്. അറ്റ്‌ലാന്റിക് സമുദ്രവും മെഡിറ്ററേനിയന്‍ സമുദ്രവും ചേരുന്ന നിര്‍ണായക മേഖലയിലെ സ്പാനിഷ് അധീനതയിലുള്ള നഗരമാണ് സെവൂട്ട. സംഭവത്തിന് പിന്നാലെ യൂറോപ്യന്‍ യൂണിയനില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ രൂക്ഷമായിട്ടുണ്ട്. സ്‌പെയിനിലെ പെഡ്രോ സാഞ്ചസ് സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങളെ പ്രതിപക്ഷം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അതിര്‍ത്തി കടന്നുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ട സ്‌പെയിനെ പാസ്പോര്‍ട്ട് രഹിത 'ഷെംഗന്‍ മേഖല'യില്‍ നിന്ന് പുറത്താക്കണമെന്ന് ചില ഇ.യു നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ ആവശ്യങ്ങള്‍ വ്യാജ പ്രചാരണങ്ങളുടെയും രാഷ്ട്രീയ താത്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മറുപടി നല്‍കി. മൊറോക്കോ സ്‌പെയിന് ഭീഷണിയല്ലെന്നും വിശ്വസ്ത പങ്കാളിയാണെന്നും സ്പാനിഷ് ആഭ്യന്തര മന്ത്രി ഫെര്‍ണാണ്ടോ ഗ്രാന്‍ഡെ-മാര്‍ലാസ്‌ക വ്യക്തമാക്കി.