കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി അധികാരമേറ്റു
കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തു. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍
ഒട്ടാവ: കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്തു. ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണറായ കാര്‍ണി, ഇംഗ്ലീഷിലും ഫ്രഞ്ചിലും ആണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനോട് കൂറ് പ്രഖ്യാപിച്ച കാര്‍ണി അദ്ദേഹത്തിന്റെ മഹത്വത്തിന് വിശ്വസ്തനായ ദാസനായി സേവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ അമ്പത്തിയൊമ്പതുകാരന്‍ കാര്‍ണി അധികാരമേറ്റത്. ഒട്ടാവയിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാനമന്ത്രിമാര്‍, ഗവര്‍ണര്‍ ജനറല്‍മാര്‍ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചടങ്ങില്‍ എത്തി. എന്നാല്‍ രാജിവച്ച ജസ്റ്റിന്‍ ട്രൂഡോ ചടങ്ങിന് എത്തിയില്ല എന്നത് ശ്രദ്ധേയമായി.