3 വയസുകാരനെ മൃഗശാലയിലെ മുതലക്കൂട്ടിലേക്ക് എറിഞ്ഞ് യുവാവ്, ഗുരുതര പരിക്ക്

 

കുടുംബത്തിനൊപ്പം മൃഗശാല കാണാനെത്തിയ മൂന്ന് വയസുകാരനെ യുവാവ് അപ്രതീക്ഷിതമായാണ് മുതല കൂട്ടിലേക്ക് വലിച്ചെറിഞ്ഞത്.

 

മാനസിക വെല്ലുവിളിയ്ക്ക് ചികിത്സയിലുള്ള മുപ്പതുകാരനെ മൃഗശാല സന്ദര്‍ശനത്തിന് കൊണ്ടുവന്നപ്പോഴാണ് സംഭവം.

 മൂന്ന് വയസുകാരനെ മൃഗശാലയിലെ മുതലകള്‍ കിടക്കുന്ന കൂട്ടിലേക്ക് എറിഞ്ഞത് മാനസിക വെല്ലുവിളികള്‍ നേരിടുന്ന യുവാവ്. വ്യാഴാഴ്ച.യാണ് ബ്രിട്ടനിലെ ഹണ്ടിംഗ്ഡണിലുള്ള 'ജോണ്‍സണ്‍സ് ഓഫ് ഓള്‍ഡ് ഹര്‍സ്റ്റ്' മൃഗശാലയില്‍ അസാധാരണ സംഭവങ്ങള്‍ നടന്നത്. അപരിചിതനായ ഒരാള്‍ മൂന്ന് വയസ്സുകാരനായ ബാലനെ മുതലകള്‍ കിടക്കുന്ന കൂട്ടിലേക്ക് എറിഞ്ഞു. മുതലയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഏറെ പണിപ്പെട്ടാണ് പുറത്ത് എത്തിച്ചത്.

മാനസിക വെല്ലുവിളിയ്ക്ക് ചികിത്സയിലുള്ള മുപ്പതുകാരനെ മൃഗശാല സന്ദര്‍ശനത്തിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. കുടുംബത്തിനൊപ്പം മൃഗശാല കാണാനെത്തിയ മൂന്ന് വയസുകാരനെ യുവാവ് അപ്രതീക്ഷിതമായാണ് മുതല കൂട്ടിലേക്ക് വലിച്ചെറിഞ്ഞത്.

മുതലകള്‍ കുട്ടിയെ ആക്രമിക്കുന്നത് കണ്ടതോടെ മൃഗശാല ഉടമയുടെ ഭാര്യ ട്രേസി ജോണ്‍സണ്‍ ഒട്ടും മടിക്കാതെ മുതലകള്‍ക്കിടയിലേക്ക് ചാടുകയായിരുന്നു. ട്രേസിയുടെ ഈ സമയോചിതവും ധീരവുമായ ഇടപെടലാണ് പരിക്കേറ്റെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. മുതലയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കേംബ്രിഡ്ജിലെ അഡ്ഡന്‍ബ്രൂക്ക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മാനസിക വെല്ലുവിളിയുള്ള യുവാവിനൊപ്പമുണ്ടായിരുന്നയാള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് നോര്‍ഫോക്കില്‍ നിന്നുള്ള മുപ്പതുകാരനായ യുവാവിനെ കൊലപാതകശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.