കാനഡയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ മലയാളി യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം

കാനഡ പ്രിന്‍സ് ജോര്‍ജിലെ ആശുപത്രിയിലാണ് മെയ് ആറിന് ശസ്ത്രക്രിയ നടന്നത്.

 

ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണ കാരണമെന്ന് ഭര്‍ത്താവ് ജിതിന്‍ ജേക്കബ് തോമസ് ആരോപിച്ചു.

കൊച്ചി സ്വദേശിയായ 35 വയസ്സുകാരിക്ക് കാനഡയില്‍ ദാരുണാന്ത്യം. തോള്‍ എല്ലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രി വിട്ട യുവതിയാണ് ഉറക്കത്തിനിടെ മരിച്ചത്. അതേസമയം ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണ കാരണമെന്ന് ഭര്‍ത്താവ് ജിതിന്‍ ജേക്കബ് തോമസ് ആരോപിച്ചു.

കാനഡ പ്രിന്‍സ് ജോര്‍ജിലെ ആശുപത്രിയിലാണ് മെയ് ആറിന് ശസ്ത്രക്രിയ നടന്നത്. നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയ ആയിട്ടുള്ള നമിതയ്ക്ക് പരിചരണം ലഭിച്ചില്ലെന്നാണ് ഭര്‍ത്താവ് ജിതിന്‍ പറയുന്നത്. വീട്ടിലെത്തി ഉറക്കത്തിനിടെയാണ് നമിത മരിച്ചത്. ബുധനാഴ്ച ആണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. സംസ്‌കാരം കാനഡയില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.