കാനഡയില്‍ ലൈംഗീക അതിക്രമ കേസില്‍ മലയാളി അറസ്റ്റില്‍ ; കൂടുതല്‍ പരാതികള്‍ക്ക് സാധ്യതയെന്ന് പൊലീസ്

അഞ്ചു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കര്‍ശന നിബന്ധനകളോടെയാണ് വിട്ടയച്ചത്.

 


കഴിഞ്ഞ ഓഗസ്ത് 17നാണ് കേസിനാസ്പദമായ ആദ്യ പരാതി പൊലീസിന് ലഭിച്ചത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നായിരുന്നു

കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയില്‍ മലയാളി ലൈംഗീക അതിക്രമ കേസില്‍ അറസ്റ്റില്‍. ജോസ് മാജോ പുലിക്കോട്ടിലിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളില്‍ നിന്ന് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയേക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.


കഴിഞ്ഞ ഓഗസ്ത് 17നാണ് കേസിനാസ്പദമായ ആദ്യ പരാതി പൊലീസിന് ലഭിച്ചത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ തന്റെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്തെത്തി.


2016 ല്‍ ഞാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരിക്കേ പ്രതിയുമായി ആവര്‍ത്തിച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടി വന്നെന്നായിരുന്നു ഇവരുടെ പരാതി അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 19നാണ് ജോസ് മാജോ പുലിക്കോട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലൈംഗീക അതിക്രമ കേസുകള്‍, ലൈംഗീക ചൂഷണം, ലൈംഗീക സ്പര്‍ശനത്തിന് പ്രേരിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്തയാളുമായി ലൈംഗീക ഇടപെടല്‍ എന്നിങ്ങനെ അഞ്ചു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കര്‍ശന നിബന്ധനകളോടെയാണ് വിട്ടയച്ചത്.


പൊതുജനങ്ങള്‍ക്കായുള്ള നീന്തല്‍കുളങ്ങള്‍, സ്‌കൂളുകള്‍, ഡെ കെയര്‍ കേന്ദ്രങ്ങള്‍, കളി സ്ഥലങ്ങള്‍, ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. 16 വയസ്സോ അതില്‍ താഴെ പ്രായമുള്ളവരുമായി തൊഴില്‍പരമായ സാഹചര്യങ്ങള്‍ ഒഴികേ ഇടപെടാന്‍ പാടില്ല. പരാതിക്കാരുമായി ബന്ധപ്പെടരുതെന്നും തോക്കോ മറ്റ് ആയുധങ്ങളോ കൈവശം വയ്ക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ പരാതികള്‍ ഉണ്ടായേക്കാമെന്നാണ് എഡ്മന്റന്‍ പൊലീസിന്റെ വിലയിരുത്തല്‍.