പ്രതിസന്ധികള്‍ക്കിടയില്‍ ലുലു ഗള്‍ഫിലെത്തിച്ചത് 9000 മെട്രിക് ടണ്ണോളം ഭക്ഷ്യ സാധനങ്ങള്‍
എത്തിഹാദ് എയര്‍വേസിന്റെ പ്രത്യേക കാര്‍ഗോ വിമാനങ്ങളിലായി ഇന്ത്യ, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പഴം പച്ചക്കറി, ഇറച്ചി ഉള്‍പ്പടെ യുഎഇയില്‍ എത്തിച്ചു.
അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ക്കായി സര്‍വ്വീസ് നടത്തിയ പ്രത്യേക വിമാനങ്ങളുടെ മടക്കയാത്രയിലും ഉല്‍പ്പങ്ങളെത്തിച്ചു.
സംഘര്‍ഷ കാലത്തെ ഭക്ഷ്യ സുരക്ഷയുറപ്പാക്കാന്‍ ലുലു ഗള്‍ഫിലെത്തിച്ചത് 9000 മെട്രിക് ടണ്ണോളം ഭക്ഷ്യ സാധനങ്ങള്‍. കാര്‍ഗോ - യാത്രാ വിമാനങ്ങളിലും കപ്പലുകളിലുമായി മുപ്പതിലേറെ സര്‍വ്വീസുകളിലൂടെയാണ് ഈ ദിവസങ്ങളില്‍ ചരക്കെത്തിയത്. ഭൂരിഭാഗവും യുഎഇയിലേക്ക് തന്നെ. 6,000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങളാണ് ലുലു യുഎഇയിലേക്ക് മാത്രം എത്തിച്ചത്.
എത്തിഹാദ് എയര്‍വേസിന്റെ പ്രത്യേക കാര്‍ഗോ വിമാനങ്ങളിലായി ഇന്ത്യ, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പഴം പച്ചക്കറി, ഇറച്ചി ഉള്‍പ്പടെ യുഎഇയില്‍ എത്തിച്ചു. ഇതിനായി 20 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കിയിരുന്നു. പെരുന്നാളും കൂടി മുന്നില്‍ക്കണ്ട് മുംബെയില്‍ നിന്ന് യുഎഇയിലേക്ക് കപ്പലുകളിലും ഭക്ഷ്യോത്പന്നങ്ങള്‍ എത്തിച്ചു. അരി, പഴം പച്ചക്കറി, ഇറച്ചി, മുട്ട എല്ലാമെത്തി. അടിയന്തരമായി നാട്ടിലെത്തേണ്ടവര്‍ക്കായി സര്‍വ്വീസ് നടത്തിയ പ്രത്യേക വിമാനങ്ങളുടെ മടക്കയാത്രയിലും ഉല്‍പ്പങ്ങളെത്തിച്ചു.