പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യ​ത്തി​ൻറെ ഡ​യ​റ​ക്ട​ർ രാ​ജി​വ​ച്ചു

ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യ​ത്തി​ൻറെ ഡ​യ​റ​ക്ട​ർ ലോ​റ​ൻ​സ് ഡെ​സ് കാ​ർ​സ് രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 19 ന് ​ലൂ​വ്രെ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യു​ടെ ഉ
 

 പാ​രീ​സ്: ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യ​ത്തി​ൻറെ ഡ​യ​റ​ക്ട​ർ ലോ​റ​ൻ​സ് ഡെ​സ് കാ​ർ​സ് രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 19 ന് ​ലൂ​വ്രെ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി. മോ​ഷ​ണം ത​ട​യാ​നു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളൊ​ന്നും മ്യൂ​സി​യ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ലോ​റ​ൻ​സ് ഡെ​സ് കാ​ർ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നെ​പ്പോ​ളി​യ​ൻ ച​ക്ര​വ​ർ​ത്തി ഭാ​ര്യ​ക്ക് ന​ൽ​കി​യ വ​ജ്ര​വും മ​ര​ത​ക​വും നി​റ​ഞ്ഞ മാ​ല ഉ​ൾ​പ്പെ​ടെ എ​ട്ട് വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട സം​ഭ​വം ഫ്രാ​ൻ​സി​നെ ഞെ​ട്ടി​ച്ചി​രു​ന്നു.

ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ർ​ട്ട് ഗാ​ല​റി​ക​ളി​ലൊ​ന്നാ​ണ് പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യം. ഡെ​സ് കാ​ർ​സ് നേ​ര​ത്തെ രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഫ്ര​ഞ്ച് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.ഡി​സം​ബ​ർ മു​ത​ൽ ത​ന്നെ മ്യൂ​സി​യ​ത്തി​ലെ പ​ല ക്ര​മ​ക്കേ​ടു​ക​ളേ​ക്കു​റി​ച്ചും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ശ​മ്പ​ള​ത്തി​ന് വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ മ്യൂ​സി​യ​ത്തി​ൽ പ​തി​വാ​യി​രു​ന്നു. മ്യൂ​സി​യ​ത്തി​ലെ ജ​ല ചോ​ർ​ച്ച​ക​ളും ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ലെ തി​രി​മ​റി​യും അ​ടു​ത്തി​ടെ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.