ഫ്രാന്‍സില്‍ പ്രാദേശിക കര്‍ഫ്യൂവും സൈനിക വിന്യാസവും; കലാപങ്ങള്‍ തടയാന്‍ കടുത്ത സുരക്ഷാ നടപടികള്‍
ഫ്രാന്‍സില്‍ പ്രാദേശിക കര്‍ഫ്യൂവും സൈനിക വിന്യാസവും; കലാപങ്ങള്‍ തടയാന്‍ കടുത്ത സുരക്ഷാ നടപടികള്‍
ചില പ്രദേശങ്ങളില്‍ പുതിയ കര്‍ഫ്യൂകള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി
പ്രതിഷേധങ്ങള്‍ക്കിടെ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യാപക നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രാന്‍സില്‍ വിവിധ നഗരങ്ങളിലുണ്ടായ അക്രമസംഭവങ്ങളുടെയും കൊള്ളയുടെയും പശ്ചാത്തലത്തില്‍ പ്രാദേശിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനും സൈനികരെ വിന്യസിക്കാനും സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. ഒക്ടോബര്‍ 17-ന് നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന് പാരിസ്, ലിയോണ്‍, മാര്‍സെയ്, ലില്‍ തുടങ്ങിയ നഗരങ്ങളില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ചില പ്രദേശങ്ങളില്‍ പുതിയ കര്‍ഫ്യൂകള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി. രാത്രികാല നിയന്ത്രണങ്ങള്‍ സമാധാനം നിലനിര്‍ത്താന്‍ സഹായിച്ചെന്നാണ് വിലയിരുത്തല്‍. പ്രതിഷേധങ്ങള്‍ക്കിടെ കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യാപക നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച നടക്കാനിരിക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. പൊലീസിനും ജെന്ഡര്മറി സേനയ്ക്കും പിന്തുണ നല്‍കുന്നതിനായി ഓപ്പറേഷന് സെന്റിനെല്ലിന്റെ ഭാഗമായി സൈനികരെയും വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനു പിന്നാലെയാണ് പുതിയ നടപടികള്‍.
സര്‍ക്കാരിന്റെ നടപടികള്‍ പൊതുസമാധാനം ഉറപ്പാക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണം.