ഇസ്ലാമിക തീവ്രവാദികളുമായി ബന്ധം ; നൈജീരിയയില്‍ 400 പേര്‍ക്ക് തടവ് ശിക്ഷ

ബോക്കോ ഹറാമുമായോ അവരുടെ എതിരാളികളായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമായോ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുറ്റവാളികള്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് വരെ തടവാണ് വിധിച്ചത്. 

കൂട്ട വിചാരണകളെ തുടര്‍ന്ന് തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നൈജീരിയയില്‍ ഏകദേശം 400 ഓളം പേരെ തടവിന് ശിക്ഷിച്ചത്.

സായുധ മിലിറ്റന്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നൈജീരിയയില്‍ 400 ഓളം പേരെ തടവിന് ശിക്ഷിച്ചു. 2009 മുതല്‍ നൈജീരിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഇസ്ലാമിക കലാപം രൂക്ഷമായിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി മനുഷ്യര്‍ക്ക് അക്കാലത്ത് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ കലാപ ശ്രമങ്ങളുടെ കൂട്ട വിചാരണകള്‍ ഇപ്പോഴാണ് നടക്കുന്നത്. കൂട്ട വിചാരണകളെ തുടര്‍ന്ന് തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നൈജീരിയയില്‍ ഏകദേശം 400 ഓളം പേരെ തടവിന് ശിക്ഷിച്ചത്.

ബോക്കോ ഹറാമുമായോ അവരുടെ എതിരാളികളായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമായോ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുറ്റവാളികള്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് വരെ തടവാണ് വിധിച്ചത്. 

രാജ്യത്ത് ഇപ്പോഴും തീവ്രവാദ ഇസ്ലാമിസ്റ്റുകള്‍ മുതല്‍ വിഘടനവാദികള്‍ വരെയുള്ള ഒന്നിലധികം സായുധ ഗ്രൂപ്പുകളുമായും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ട് പോകല്‍ സംഘങ്ങളുമായും സുരക്ഷാ സേന പോരാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.