രാജ്യത്ത് ജീവിതം ദുസ്സഹം; ഇറാനില്‍ സര്‍ക്കാരിനെതിരെ ജനം തെരുവില്‍; സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മരണം 7 ആയി

പ്രതിഷേധം അടിച്ചമര്‍ത്താന്‍ സുരക്ഷാസേന വ്യാപകമായി ശ്രമിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

 

ഇറാനിയന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച, വിലക്കയറ്റം എന്നിവയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

ഇറാനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സുരക്ഷാസേന വ്യാപകമായി ശ്രമിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

ഇറാനിയന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച, വിലക്കയറ്റം എന്നിവയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. ഡിസംബര്‍ 28നാണ് പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇറാന്‍ കറന്‍സിയുടെ മൂല്യം ഗണ്യമായി കുറയുകയാണ്. ഇത് ഇറക്കുമതി ചിലവുകള്‍ വര്‍ധിപ്പിക്കുകയും പിന്നാലെ പണപ്പെരുപ്പം വര്‍ധിക്കുകയുമായിരുന്നു. നിലവില്‍ 40 ശതമാനത്തിന് മേലെയാണ് ഇറാനിലെ പണപ്പെരുപ്പം. ആണവ പദ്ധതിക്കെതിരായ അമേരിക്കന്‍ ഉപരോധവും പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധവും പ്രാദേശിക സംഘര്‍ഷങ്ങളുമെല്ലാം ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

ഇറാനിലെ ഏറ്റവും പ്രശസ്തമായ മൊബൈല്‍ ഫോണ്‍ ബസാറില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. വ്യാപാരികളാണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ പിന്തുണച്ചതോടെ പ്രതിഷേധം രാജ്യമാകെ വ്യാപിക്കുകയായിരുന്നു.