അടുത്ത ഏതാനും മണിക്കൂറുകളില്‍ ഒരു ശുഭവാര്‍ത്ത പ്രതീക്ഷിക്കാം; മാര്‍ക്ക് റൂബിയോ

അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് താന്‍ കരുതുന്നതായി മാര്‍ക്കോ റൂബിയോ പറഞ്ഞു.

 

യുഎസ് - ഇറാന്‍ സമാധാന കരാര്‍ ഉടന്‍ അന്തിമമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

യുഎസ് - ഇറാന്‍ സമാധാന കരാറുമായി ബന്ധപ്പെട്ട പ്രഖ്യാപനം അടുത്ത ഏതാനും മണിക്കൂറുകളില്‍ പ്രതീക്ഷിക്കാമെന്ന് സൂചന നല്‍കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ലോകത്തിന് ഇതൊരു ശുഭവാര്‍ത്തയാണെന്ന് റൂബിയോ വിശേഷിപ്പിച്ചു. നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ മാര്‍ക്കോ റൂബിയോ ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഇക്കാര്യം അറിയിച്ചത്. യുഎസ് - ഇറാന്‍ സമാധാന കരാര്‍ ഉടന്‍ അന്തിമമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് താന്‍ കരുതുന്നതായി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആശങ്കകള്‍ പുതിയ സമാധാന കരാറിലൂടെ പരിഹരിക്കപ്പെടുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.