പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഉറുഗ്വേയിൽ ഇടതു സ്ഥാനാർത്ഥിക്ക് വിജയം

മോണ്ടെവിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടതു പ്രതിപക്ഷ സ്ഥാനാർത്ഥി യമാൻഡൂ ഒർസിക്ക് ജയം.

മോണ്ടെവിഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടതു പ്രതിപക്ഷ സ്ഥാനാർത്ഥി യമാൻഡൂ ഒർസിക്ക് ജയം.

സുപ്രധാന തെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനൊടുവിൽ യമാൻഡൂ ഒർസി യാഥാസ്ഥിതിക ഭരണസഖ്യത്തെ പുറത്താക്കി. മധ്യ-വലത് ഭരണസഖ്യത്തി​ന്‍റെ പ്രസിഡന്‍റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോ ത​ന്‍റെ എതിരാളിയോട് പരാജയം സമ്മതിച്ചു.

തൊഴിലാളിവർഗ മുൻ ചരിത്ര അധ്യാപകനും ഉറുഗ്വേയുടെ ബ്രോഡ് ഫ്രണ്ട് സഖ്യത്തിൽനിന്നും രണ്ട് തവണ മേയറുമായ ഒർസി (57) ത​ന്‍റെ അനുയായികളെ അഭിവാദ്യം ചെയ്യാൻ വേദിയിലെത്തിയപ്പോൾ ജനക്കൂട്ടം ഒഴുകി. ‘സ്വാതന്ത്ര്യത്തി​ന്‍റെയും സമത്വത്തി​ന്‍റെയും സാഹോദര്യത്തി​ന്‍റെയും രാജ്യം ഒരിക്കൽ കൂടി വിജയിച്ചു’വെന്ന് അദ്ദേഹം പറഞ്ഞു.